കൊട്ടാരക്കര: അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കർമ്മയോഗം കൊണ്ട് ഗുരുദേവൻ നവീകരിച്ചെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി കൃഷ്ണാനന്ദ പ്രസ്താവിച്ചു. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വ ചിന്തയും ലോകത്തിന്റെ തന്നെ വിമോചന ശാസ്ത്രവുമാണ് ഗുരുദർശനം. ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുകോൺ ചീരങ്കാവൽനടന്ന ആലുവ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി കൃഷ്ണാനന്ദ. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജം നേടിയ അപ്സര സ്വാമിനാഥന് സ്വാമി കൃഷ്ണാനന്ദ ഉപഹാരം നൽകി. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രശ്മി മുഖ്യ പ്രഭാഷണം നടത്തി.