photo
അഴീക്കൽപൂക്കോട്ട് എംപ്ലോയിസ് ആൻഡ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് യൂത്ത് ട്രെയിനർ രാജേഷ് വിജയൻ നയിക്കുന്നു

കരുനാഗപ്പള്ളി: അഴീക്കൽപൂക്കോട്ട് എംപ്ലോയിസ് ആൻഡ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്കായി ഉണരാം ഉയരാം എന്ന പേരിൽ പഠന-- കരിയർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അദ്ധ്യാപകനും കഥാകൃത്തും യൂത്ത് ട്രെയിനറുമായ രാജേഷ് വിജയൻ ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ധീവര സഭാ സംസ്ഥാന സെക്രട്ടറി ജെ. വിശ്വംഭരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനിൽ വി.കാവിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സജിത്ത്, പി.ടി.എ പ്രസിഡന്റ് ലിജിമോൻ, ആദിലാ, ജയചന്ദ്രൻ, സുഭാഷ്, അഭിലാഷ്, അനിൽ പാർത്ഥൻ എന്നിവർ സംസാരിച്ചു.