കൊല്ലം: ഒ.ജി.ടി.എം സ്കിൽസ് അക്കാഡമിയിൽ ഗവ. കൗൺസിലിന്റെ സൗജന്യ മൂന്നു മാസ സ്‌കിൽ അധിഷ്‌ഠിത ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ, ടൂ വീലർ വിഷയങ്ങളിൽ തൊഴിൽ പരിശീലനം നേടാം.

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രൊഫഷണൽ ഡിപ്ലോമ, സ്കിൽ സർട്ടിഫിക്കറ്റ്, ഡിഗ്രി, പി.ജി കോഴ്സുകൾക്ക് അഡ്‌മിഷൻ ആരംഭിച്ചു. സ്ത്രീകൾക്കായുള്ള ഓട്ടോമൊബൈൽ, ഇലക്ട്രിക് വെഹിക്കിൾ കോഴ്സിന്റെ ആദ്യ ബാച്ച് ആരംഭിച്ചു. ഒഴിവുള്ള സീറ്റുകളിലേക്ക് തുടർന്നും അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എൽ.സി, പ്രായം 18നും 35നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04742530942, 9526479921.