കൊല്ലം: കേരളത്തിലെ പട്ടികവർഗ മേഖലയിലെ നിലവിലെ അവസ്ഥയും ഇടപെടൽ മേഖലകളും കണ്ടെത്താൻ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. കരുനാഗപ്പള്ളിയിൽ നടന്ന സംസ്ഥാന വനിതാ കൺവെൻഷനിൽ എം. മുകേഷ് എം.എൽ.എ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് യു.വാസുകിക്ക് നൽകിയായിരുന്നു പ്രകാശനം.
പട്ടികവർഗ സങ്കേതങ്ങളിലെ പൊതു അവസ്ഥ, വിദ്യാഭ്യാസ നിലവാരം, തൊഴിൽ നൈപുണ്യവും പാരമ്പര്യ അറിവുകളും, ഭൂമിയുടെ ലഭ്യതയും ഉടമസ്ഥാവകാശവും, ആധാർ കാർഡിന്റെ ലഭ്യത, കുടിവെള്ളവും ടോയ്‌ലെറ്റ് സൗകര്യങ്ങളും, വൈദ്യുതി, ആരോഗ്യ സുരക്ഷാ കാർഡിന്റെ ഉപയോഗം, ആരോഗ്യ അവസ്ഥ, പോഷകാഹാര ലഭ്യത, കുടുംബശ്രീ സംവിധാനം തുടങ്ങിയവ പഠന രേഖയിലുണ്ട്. ഡോ. യു.സലിൽ, ഡോ.സിജി സോമരാജൻ, ജെ.ജോസഫൈൻ, കെ.സീന, ഡോ. പി.വി.മിനി, എം.എസ്.ലിംന, വൈ.ബിബിൻ ദാസ്, ഡോ. ഷേർളി ദിവന്നി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.നാസർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എസ്.ആർ.മോഹന ചന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.എൻ.മിനി, എ.എസ്.സുമ, സംസ്ഥാന സെക്രട്ടറിമാരായ എം.എൻ.ശരത്ചന്ദ്രലാൽ, എം.ഷാജഹാൻ, സംസ്ഥാന വനിതാ കൺവീനർ ഡോ.സിജി സോമരാജൻ, സംസ്ഥാന സമ്മേളന സംഘാടക സമിതി ജനറൽ കൺവീനർ എ.ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ദിലീപ്, എ.അജി, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് എൽ.മിനിമോൾ, ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.