പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഫാമിലി കൗൺസിലിംഗും പ്രീമാര്യേജ് കൗൺസിലിംഗും മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സെക്സ് എന്താണെന്ന് രക്ഷിതാക്കൾ മുൻ കൈയെടുത്ത് പഠിപ്പിച്ചില്ലെങ്കിൽ അവരുടെ വിവാഹ ബന്ധം വേർപെടുത്തേണ്ടി വരുമെന്ന് അലക്സാണ്ടർ ജേക്കബ് പറഞ്ഞു. വിവാഹിതരാകുന്നവർ തമ്മിൽ ഓരേ വിഷയങ്ങളിലുണ്ടാകുന്ന പിടി വാശിയാണ് വിവാഹ ബന്ധം വേർപെടുത്തലിൽ കലാശിക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം ഡയറക്ടറൻമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ,കെ.വി.സുഭാഷ് ബാബു, സന്തോഷ് ജി.നാഥ്, എസ്.എബി, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റും കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ലതിക രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ഡോ.ശരത്ചന്ദ്രൻ ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 9.30ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസിയും ഡോ.ടി.സുരേഷ്കുമാറും രാജേഷ് പൊന്മലയും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.