കൊല്ലം: ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയുടെ പന്മന പ്രാദേശിക ക്യാമ്പസിൽ 2024- 25 അദ്ധ്യയന വർഷത്തെ നാല് വർഷ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം വേദാന്തം, മലയാളം എന്നിവയാണ് ബിരുദ പ്രോഗ്രാമുകൾ.
മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്‌സ് ബിരുദം, നാല് വർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്ന് വിധത്തിൽ ബിരുദ പ്രോഗ്രാം പൂർത്തീകരിക്കാം. സംസ്കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിന് (മേജർ) പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രതിമാസം 500 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും.
പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാനും കഴിയും. മറ്റൊരു യു.ജി പ്രോഗ്രാം വിജയിച്ചിട്ടുള്ളവർക്കും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജനറൽ / എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ് അപേക്ഷാ ഫീസ്. നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി ജനറൽ / എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് 25 വയസുമാണ്.
അപേക്ഷകൾ https://