പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ പൂർവ വിദ്യർത്ഥി സംഗമവും 50ാമത് വാർഷിക സമ്മേളനവും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 1972-74 കാലഘട്ടത്തിൽ കോളേജിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ സംഗമമാണ് നടന്നത്.കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.ഷൈനിമാത്യൂ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.അജയൻ അദ്ധ്യക്ഷനായി. പുനലൂർ നഗരസഭ മുൻ ചെയർമാനും പൂർവ വിദ്യാർത്ഥിയുമായ അഡ്വ.ഡി.സുരേഷ്കുമാർ, മുൻ വിവരാവകാശ കമ്മിഷണർ അഡ്വ.എച്ച്.രാജീവൻ, സി.പി.സുശീലൻ, എസ്.രാജപ്പൻ പിള്ള, പി.എസ്.ദീപ്തി, പ്രൊഫ.ഇന്ദിരാദേവി, അടൂർ എൻ.ജയപ്രസാദ്, ഷാജഹാൻ, പ്രൊഫ. ലീലാമ്മ ബാബുകുട്ടി, വസന്ത, തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന ഭരവാഹികളായി ഡി.അജയൻ(പ്രസിഡന്റ്),സി.പി.സുശീലൻ(സെക്രട്ടറി ) എന്നിവരെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.