കൊട്ടാരക്കര: കുളക്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ഫെഡ് സ്കൂൾ വിപണി പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗ്, കുട, നോട്ടുബുക്കുകൾ മറ്റു പഠനോപകരണ സാമഗ്രികൾ എന്നിവ ഇവിടെ വിലക്കുറവിൽ ലഭ്യമാകും. വിപണിയുടെ ഉദ്ഘാടനം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ആദ്യ വിൽപ്പന നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ശ്രീരേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. മോഹനൻ, വാർഡ് അംഗം സന്ധ്യ എസ്. നായർ, എസ്.എം.സി ചെയർമാൻ എസ്. ശ്രീനി, ജി.സുഭാഷ്, എൻ. സന്തോഷ്, രാധാകൃഷ്ണൻ, മനോജ്, ജയശ്രീ , ജെയിംസ് എന്നിവർ സംസാരിച്ചു.