a
ചവറെ കെ കെ എം എംഎല്ലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത വർ

ചവറ: കെ.എം.എം.എൽ ലൈഷ്യം എഡ്യുക്കേഷൻ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മുന്നൂറോളം ആളുകൾ പ്രയോജനപ്പെടുത്തി. കമ്പനിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ബിപിൻ ബി.പിള്ളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പുതിയകാവ് ടി.ബി സെന്ററിലെ പൾമണോളജിസ്റ്റ് ഡോ. സി.എൻ.നഹാസിന്റെ സേവനവും ലഭ്യമാക്കി. ചിറ്റൂർ ഗ്രാമോദ്ധാരണ ലൈബ്രറിയിലും ലൈഷ്യം എഡ്യുക്കേഷൻ സെന്ററിലും ഒരോ മാസവും സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ആയിരത്തോളം പേർക്കാണ് ആശ്വാസം പകരുന്നത്. ചികിത്സക്കൊപ്പം മരുന്നുകളും സൗജന്യമായി നൽകുന്നു. ഈ മാസം 30ന് ചിറ്റൂർ ഗ്രാമോദ്ധാരണ ലൈബ്രറിയിൽ അടുത്ത മെഡിക്കൽ ക്യാമ്പ് നടക്കും.