കൊല്ലം: കോർപ്പറേഷൻ 54-ാം ഡിവിഷനി​ലെ ഗോപിക്കട- ആലാട്ടുകാവ് റോഡ് വെള്ളത്തി​ലായതി​ൽ പ്രതി​ഷേധി​ച്ച് യുവമോർച്ച ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഗോപിക്കടയിൽ നിന്ന് ആലാട്ടുകാവിലേക്കുള്ള റോഡിൽ യാത്ര അസാദ്ധ്യമാക്കും വി​ധം വെള്ളം പൊങ്ങിയിരുന്നു. ഇതിന് കാരണം ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയാണെന്ന് ചൂണ്ടിക്കാട്ടിയായി​രുന്നു പ്രതിഷേധം. രാമൻകുളങ്ങര മരുത്തടി റോഡിൽ വരമ്പേകട ജംഗ്ഷനി​ൽ നിന്നാരംഭിച്ച പ്രകടനം ചെങ്കുളത്തുകാവ്, മക്കാട് ഭാഗത്ത് വെള്ളം കയറിയ റോഡിലൂടെ ഗോപിക്കട ജംഗ്ഷനിൽ എത്തി​യ ശേഷം, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി യു. ഗോപകുമാറിന്റെ നേതൃത്വത്തിൽ മരുത്തടി രാമൻകുളങ്ങര റോഡ് ഉപരോധിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ശലേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. യുവമോർച്ച ശക്തികുളങ്ങര സൗത്ത് ഏരിയ പ്രസിഡന്റ് സുചിത്ര അദ്ധ്യക്ഷയായി. ബി.ജെ.പി ചവറ മണ്ഡലം ജനറൽ സെക്രട്ടറി ജയൻ സാഗര, ബി.ജെ.പി മണ്ഡലം ഭാരവാഹി ശ്രീദേവി, നേതാക്കളായ വള്ളിക്കീഴ് ശിവകുമാർ, യുവമോർച്ച ചവറ മണ്ഡലം പ്രസിഡന്റ് ബിനു ആലാട്ടുകാവ്, മണ്ഡലം ഭാരവാഹികളായ ചിന്നു, അഭിരാമി, അനൂപ്, രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി,