nh
പാരിപ്പള്ളി ഭാഗത്ത് സർവ്വീസ് റോഡ് കുണ്ടും കുഴിയുമായ നിലയിൽ

പാരിപ്പള്ളി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച സർവ്വീസ് റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിക്കും. അശാസ്ത്രീയ നിർമ്മാണമാണ് കാരണം.

പഴയ ദേശീയ പാതയിൽ നിന്നു ചുരണ്ടിയെടുത്ത അവശിഷ്ടം ഉപയോഗിച്ചാണ് സർവ്വീസ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ ആവശ്യത്തിന് ബിറ്റുമിൻ ചേർത്തിട്ടില്ല. വർഷകാലത്തിന് മുൻപുള്ള മഴയിൽ ഇതാണ് സ്ഥിതിയെങ്കിൽ മഴ കനക്കുമ്പോൾ സർവ്വീസ് റോഡകൾ ഒലിച്ച് പോകുന്ന അവസ്ഥയാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴ കനത്തതോടെ റോഡ് കുണ്ടും കുഴിയുമായി. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് അപകട സാദ്ധ്യതയേറെ. യാത്രാവാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാനുമാവുന്നില്ല. .എത്രയും വേഗം സർവ്വീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.