ഓടനാവട്ടം: വെളിയം ഭാർഗവൻ സെന്റർ വെളിയം പടിഞ്ഞാറ്റിൻകര വെൽകോസ്‌ ജംഗ്ഷനിൽ ബാല വേദികളുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സായാഹ്നം നടത്തി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ വിദ്യാർത്ഥിപ്രതിഭകൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു. ശ്രീ നന്ദ സ്വാഗതം പറഞ്ഞു. ഓയിൽ പാം ചെയർമാൻ ആർ. രാജേന്ദ്രൻ, ആർ. മുരളീധരൻ, അഡ്വ. കെ. ഷാജി, വേണു സിംഹണി, അഡ്വ. വി. സനൽകുമാർ, കെ എസ് ഷിജുകുമാർ, ജയാ രഘുനാഥ്, സജ്നി ഭദ്രൻ, എസ്. പവനൻ, ആർഷ സന്തോഷ്‌, കാശിനാദ്, അദ്വൈത് എന്നിവർ സംസാരിച്ചു.