കൊല്ലം: പള്ളിമുക്കിൽ പ്രവർത്തിക്കുന്ന യൂനസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് കരിയർ ഡെവലപ്മെൻറിൽ പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടത്തി. വിദ്യാർത്ഥികളുടെ കഴിവും നേതൃത്വപാടവവും വികസിപ്പിച്ചു കൊണ്ട് ലക്ഷ്യബോധത്തോടെ മെച്ചപ്പെട്ട തൊഴിൽ നേടാൻ പ്രാപ്തരാക്കുന്ന പരിശീലനവും പ്രോത്സാഹനവുമാണ് നൽകുന്നത്. അഞ്ഞൂറോളം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ക്ലാസിൽ പങ്കെടുത്തു. മുൻ ഡി.ജി.പി ഡോ അലക്സാണ്ടർ ജേക്കബ്, യൂനുസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. ഹാഷിം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂനുസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഷാജഹാൻ യൂനുസ്, ഡയറക്ടർ നൗഷാദ് യൂനുസ് എന്നിവർ സംസാരിച്ചു. സർക്കാർ അംഗീകൃത വിവിധ തൊഴിൽ നൈപുണ്യ കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എത്തിക്കൽ ഹാക്കിംഗ്, ഡേറ്റാ സയൻസ്, അഡ്വാൻസ്ഡ് മൈക്രോസോഫ്റ്റ് പ്രോഗ്രാം, ഗ്രാഫിക് ഡിസൈൻ തുടങ്ങി വിവിധ ഹൃസ്വകാല ഡിപ്ളോമ കോഴ്സുകളും സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസുകളും യൂനുസ് അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു