കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ 25 വർഷമായി സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരെ ആദരിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം എസ്.എൻ ട്രസ്റ്റ്സ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. ന്യൂറോവിഭാഗം മേധാവി ഡോ.കെ.എൻ. ശ്യാമപ്രസാദ്, മെഡിക്കൽ സൂപ്രണ്ട് മീനാ അശോകൻ, നഴ്സിംഗ് സൂപ്രണ്ട് ഗീതാകുമാരി, പി. ജയകുമാരി എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു..