കൊല്ലം: പൊൻമന കാട്ടിൽമേക്കതിൽ ശ്രീ ഭദ്രകാളി​ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന വെള്ളനാകുരത്ത് മുതൽ ക്ഷേത്രം വരെയുള്ള റോഡുകൾ എത്രയും വേഗം നന്നാക്കണമെന്ന് എസ്.എൻ.ഡി​.പി​ യോഗം 195-ാം നമ്പർ ശാഖ ആവശ്യപ്പെട്ടു. ദിവസവും നൂറുകണക്കിന് ഭക്തരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കെ.എം.എം.എൽ, ഐ.ആർ.ഇ കമ്പനികളുടെ ടിപ്പർ ഉൾപ്പെടെയുള്ള വലി​യ വാഹനങ്ങൾ നിരന്തരം സഞ്ചരിച്ചാണ് അപകട രീതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ടത്. റോഡുകൾ അടി​യന്തി​രമായി​ നന്നാക്കി​യി​ല്ലെങ്കി​ൽ പ്രദേശവാസികളെ സംഘടിപ്പിച്ച് സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ശാഖാ സെക്രട്ടറി അറിയിച്ചു.