പത്തനാപുരം: മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ക്രൗൺ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റായി ജോജോ.കെ.എബ്രഹാമിനെയും ജനറൽ സെക്രട്ടറിയായി എ.എം.ആർ.റഷീദിനെയും ഐകകണ്ഠ്യേന വീണ്ടും തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ എസ്.ദേവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷറുദ്ദീൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. രവി കൃഷ്ണൻ, മേഖല പ്രസിഡന്റ്‌ ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ, മേഖല വൈസ് പ്രസിഡന്റ്‌ കുര്യാക്കോസ്, ഇ.രാജൻ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.