certio-

കൊല്ലം: മയ്യനാട് വെള്ളമണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇരവിപുരം എസ്.എച്ച്.ഒ വി. ഷിബു ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രഥമാദ്ധ്യാപിക ഫാമില അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എൻ.ഒ ബി. രാജേഷ്, എ.എൻ.ഒ വൈ. സാബു, പി.ടി.എ പ്രസിഡന്റ് എ.കെ. ഷറഫ്, വൈസ് പ്രസിഡന്റ് ബിജി, എസ്.എം.സി ചെയർപേഴ്സൺ റസിയ ഫിറോസ് ഖാൻ, ഗാർഡിയൻ എസ്.‌പി.സി ഹംസത്തു, ബിന്ദു, ഡി.ഐ ദിനേശ് കുമാർ, ശോഭ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അക്ബർ, നീതു, സിനി ബ്രിട്ടോ എന്നിവർ പങ്കെടുത്തു.