കൊല്ലം: ഡോ. എസ്.ശിവദാസൻപിള്ള രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സുശ്രുതനും ശസ്ത്രക്രിയയും' എന്ന ആയുർവേദ ഗ്രന്ഥം പ്രകാശനം ചെയ്തു. പുത്തൂർ എസ്.എൻ ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന യോഗം ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.രഘുനാഥൻ നായർ അദ്ധ്യക്ഷനായി. ആദ്യ ഗ്രന്ഥം പ്രൊഫ. ഡോ.വെള്ളിമൺ നെൽസന് നൽകി പ്രൊഫ. കെ.ശശികുമാർ പുസ്തക പ്രകാശനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി.പ്രദീപ് സ്വാഗതം ആശംസിച്ചു. സിദ്ധാന്ത വകുപ്പ് മേധാവി ഡോ. സി.അരുൺ മോഹൻ ഗ്രന്ഥം പരിചയപ്പെടുത്തി. ഡോ. വെള്ളിമൺ നെൽസൺ, ഡോ. എസ്.ശ്രീകുമാർ, ഡോ. ഗായത്രി, അനുശ്രീ എന്നിവർ സംസാരിച്ചു. ഡോ. എസ്.ശിവദാസൻപിള്ള നന്ദി പറഞ്ഞു.