asraya

കൊട്ടാരക്കര: വൃദ്ധർ നാടിന്റെ സമ്പത്താണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലയപുരം ആശ്രയയുടെയും മൈലം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആശ്രയസങ്കേതത്തിൽ നടന്ന വയോജന സംഗമം -സുകൃതം 2024 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ്രയ പ്രസിഡന്റ് ജി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, മൈലം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.പ്രസന്നകുമാർ, ശ്രീകല, ശ്രീകുമാർ, അംബിക, ആതിര ശശാങ്കൻ, കെ.മണി, ഗോപകുമാർ, സുരേഷ് കുമാർ, പട്ടാഴി ജി.മുരളീധരൻ മാസ്റ്റർ, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, കെ.ജി.അലക്സാണ്ടർ, ബി.രാജേന്ദ്രൻ, സരസ്വതി കരവാളൂർ, വി.ബാബു എന്നിവർ സംസാരിച്ചു.