photo
കുലശേഖരപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി കേഡറ്റുകൾ അദ്ധ്യാപകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം

കരുനാഗപ്പള്ളി: കുലശേഖരപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട്‌ പരേഡി​ൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ പി​.കെ. മോഹിത്ത് സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡി​. ജാസ്മിൻ ക്രൂസ്, ഹെഡ്മാസ്റ്റർ എസ്. അനിൽ കുമാർ, പി.ടി.എ പ്രസിഡന്റ്‌ കെ. അയ്യപ്പൻ, എസ്.എം.സി ചെയർമാൻ നിസാർ ആണോലിൽ, എസ്.പി.സി പി.ടി.എ പ്രസിഡന്റ്‌ സതീഷ് കുമാർ, എസ്.ഐമാരായ ഉത്തരക്കുട്ടൻ, ജിഷ്ണു, ഡി.ഐമാരായ വൈശാഖ്, ലത, സി.പി.ഒമാരായ അജിത, രാജേഷ് എന്നിവർ പങ്കെടുത്തു