കൊട്ടാരക്കര: നഗരസഭയിലെ വനിത കൗൺസിലർ പവിജ പത്മജയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കാൻ പൊലീസും ഇടത് നേതാക്കളും നടത്തുന്ന ഹീനമായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നഗരസഭാ കമ്മിറ്റി ബഹിഷ്ക്കരിച്ച് ധർണ നടത്തി.

നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് വി.ഫിലിപ്പ് അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് കെ.ജി.അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. കണ്ണാട്ട് രവി, കോശി.കെ.ജോൺ, ഒ.രാജൻ,

അജു ജോർജ്, തോമസ് മാത്യു, ഷൂജ ജെസ്ശി, പി.എം.സൂസമ്മ, ജയിസി ജോൺ, നെൽസൺ തോമസ്, എം.അമീർ, റോയി മലയിലഴികം, ശോഭ പ്രശാന്ത്, ജലജ ശ്രീകുമാർ, രേഖ ഉല്ലാസ്, അനീഷ്, ലാൽജി, റഷീജ്, ജോർജ് പണിക്കർ, ജോൺ മത്തായി, ജയലക്ഷ്മി, രാജി, വേണു അവണൂർ എന്നിവർ സംസാരിച്ചു.