photo

പുനലൂർ: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച ജെ.കമലാസനൻ വൈദ്യരുടെ വേർപാട് ഈഴവ സമുദായത്തിന് പുറമെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങൾക്കും കനത്ത നഷ്ടമാണെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.ക.സുന്ദരേശൻ പറഞ്ഞു.

ജെ.കമലാസനൻ വൈദ്യരുടെ 18-ാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച് പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനലൂരിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ഈഴവ സമുദായത്തിന്റെയും വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു കമലാസനൻ വൈദ്യരെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, സന്തോഷ്.ജി.നാഥ്, എൻ.സുന്ദരേശൻ, എസ്.എബി, അടുക്കളമൂല ശശിധരൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വിജയകൃഷ്ണ വിജയൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീ മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.