ചാത്തന്നൂർ: ചിറക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ തട്ടാരുകോണം ചരുവിള പുത്തൻ വീട്ടിൽ കമലമ്മ അമ്മയുടെ വീട് മഴയിൽ ഇടിഞ്ഞുവീണു. വീടിന്റെ പകുതി കോൺക്രീറ്റും ബാക്കി ഓടുമാണ്. കോൺക്രീറ്റ് ഭാഗം പൂർണമായും തകർന്നു. ഇന്നലെ രാവിലെ 10ന് ആയിരുന്നു സംഭവം. 85 വയസുള്ള കമലമ്മ അമ്മ എപ്പോഴും ഇരിക്കാറുള്ള മുറിയാണ് തകർന്നത്. ഇവർ മകന്റെ വീട്ടിലും മറ്റുള്ളവർ ജോലിക്കും പോയിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി. വാർഡ് മെമ്പറുടെ നേതൃത്വതിൽ കമലമ്മ അമ്മയെ മകന്റെ വീട്ടിലേക്കും ഉഷ, മോഹനൻ, മോനിഷ എന്നിവരെ ചിറക്കര പഞ്ചായത്തിലെ പകൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു.