ddd
ഇടവട്ടത്ത് നശി​പ്പി​ക്കപ്പെട്ട വാഴക്കൃഷി​

കൊല്ലം: കുണ്ടറ ഇടവട്ടത്ത് ഓൺലൈൻ വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ വാഴകളും പച്ചക്കറികളും മരച്ചീനിയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇടവട്ടം വൈകുണ്ഠം കാഷ്യു ഫാക്ടറിക്ക് സമീപം പള്ളിക്കൽ വീട്ടിൽ രഘുനാഥൻപിള്ളയുടെ കൃഷിയാണ് നശിപ്പിച്ചത്.

ഇന്നലെ രാവിലെ രഘുനാഥൻപിള്ള കൃഷി സ്ഥലത്ത് എത്തിയപ്പോഴാണ് വാഴകളും മരിച്ചീനി കമ്പുകളുമെല്ലാം വെട്ടിനശിപ്പിച്ച നിലയിൽ കണ്ടത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്. രണ്ട് വർഷം മുൻപ് രണ്ട് തവണ രഘുനാഥൻപിള്ളയുടെ കൃഷി നശിപ്പിച്ചിരുന്നു. അന്ന് പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായ ഇടപെടൽ നടത്തിയില്ല. ഇത്തവണയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.