cr-
കല്ലേലിഭാഗം നാഷണൽ പാലിയേറ്റീവ് കെയർ സെന്റർ സംഘടിപ്പിച്ച സൗജന്യ നേത്ര പരി​ശോധന ക്യാമ്പും പുരസ്കാര വി​തരണവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കല്ലേലിഭാഗം കേന്ദ്രമായി പ്രവർത്തിക്കുന്ന നാഷണൽ പാലിയേറ്റിവ് കെയർ സെന്റർ നേതൃത്വത്തിൽ

സൗജന്യ നേത്രപരിശോധന ക്യാമ്പും പുരസ്കാര വിതരണവും നടന്നു. എസ്.എൻ വിദ്യാപീഠത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എൻ.പി.സി ചെയർമാൻ വിളയിൽ അനിയൻ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നേത്ര പരിശോധ ക്യാമ്പ് തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. സുമയ്യ, സിദ്ധിഖ്, സജി ഓച്ചിറ, ആർ. സനജൻ, ശശികുമാർ കന്നേല വിള, അജിലൗന്റ്, എസ്. താര, ദേവവ്രതൻ എന്നിവരെ ആദരിച്ചു. തൊടിയൂർ വസന്തകുമാരി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജഗദമ്മ, ചുളൂർ ഷാനി, റെജി മണ്ണേൽ,

വി.എസ്. രതിദേവി, സുന്ദരേശൻ, ഷാജി കൃഷ്ണൻ, റെജീന റിയാസ് എന്നിവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഓച്ചിറ എസ്.കെ ഐ കെയർ സെന്ററും നാഷണൽ പാലിയേറ്റിവ് കെയർ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.