കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി​ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസി​ൽ പെരുമ്പുഴ സ്വദേശികളായ അമൽ (22), ശാന്തി ലാൽ (26) എന്നിവരെ കിളികൊല്ലൂർ പൊലീസ് പി​ടി​കൂടി​. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അമൽ സാമൂഹ്യമാദ്ധ്യമം വഴി പ്രണയം നടിച്ച് വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. ഫെബ്രുവരിയിൽ അമൽ പെൺകുട്ടിയെ സുഹൃത്തായ ശാന്തിലാലിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.