പുനലൂർ: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിനിലെ 802ാം നമ്പർ കറവൂർ ശാഖയിൽ വാർഷിക പെതുയോഗവും വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നാളെ ഉച്ചയ്ക്ക് 2ന് ശാഖാ മന്ദിരത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി പരിപാടികൾ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ.ലേജു അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബി.ബിജു അവാർഡ് ദാനവും അനുമോദനവും യൂണിയൻ കൗൺസിലർ റിജു.വി.ആമ്പാടി പഠനോപകരണ വിതരണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, വനിതസംഘം യൂണിയൻ സെക്രട്ടറി എസ്.ശശിപ്രഭ, വൈസ് പ്രസിഡന്റ് ദീപ ജയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് ജഗദമ്മ, ശാഖ സെക്രട്ടറി വിനീത വിജയൻ, വനിതസംഘം ശാഖ സെക്രട്ടറി എം.മായ തുടങ്ങിയവർ സംസാരിക്കും.