കൊല്ലം: ആലാട്ടുകാവ് ക്ഷേത്രത്തിൽ രുഗ്മിണി സ്വയവര ഘോഷയാത്ര നടന്നു. വളളിക്കീഴ് ഭഗവതി ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര ഭാഗവത സപ്താഹ യജ്ഞവേദിയിൽ എത്തിച്ചേർന്ന ശേഷം വേദിയിൽ നിവേദ്യ സമർപ്പണം, പുടവ പൂജ, സ്വയംവര പുഷ്പാഞ്ജലി, നെയ് വിളക്ക് ഭാഗ്യസൂക്തം, ഐക്യമത്യസൂക്തം എന്നീ പൂജകൾ നടന്നു. അഖിലേഷ് ചൈതന്യയാണ് യജ്ഞാചാര്യൻ.