കരുനാഗപ്പള്ളി: ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കായലിൽ മുങ്ങി മരിച്ചു. ചെറിയഴീക്കൽ കുറ്റുമൂട്ടിൽ രതീഷ് - സൗമ്യകൃഷ്ണന്റെ മകൻ രഹിത്ത് ദേവാണ് (17) മരിച്ചത്. ഇന്നലെ ഉച്ചയോടെ കൂട്ടുകാരുമൊത്ത് രഹിത്ത് ദേവ് ആലുംകടവിന് സമീപം പശ്ചിമതീര കനാലിൽ കക്കാവാരാനും കുളിക്കാനുമായി ഇറങ്ങി. കക്കാ വാരുന്നതിനിടയിൽ കായലിൽ മുങ്ങിയ രഹിത്ത് ദേവ് പൊന്തിവന്നില്ല. കൂടെ ഉണ്ടായിരുന്നവർ വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ മൃതദേഹം കട്ടെത്താനായില്ല. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബ ടീമും നടത്തിയ തെരച്ചിലിൽ വൈകിട്ട് 3 ഓടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരൻ: അഹത്ത്ദേവ്.