പോരുവഴി: ശൂരനാട് വടക്ക്.സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും ശൂരനാട് വടക്ക് അഴകിയകാവ് ഗവ.എൽ.പി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വർണ പമ്പരം 2024 പരിപാടി ഇന്നു രാവിലെ 9ന് അഴകിയവ് ഗവ.എൽ.പി.എസിൽ നടക്കും. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം പി. ശ്യാമളയമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് സജീവ് ശൂരനാടിന്റെ ക്ലാസും കാർട്ടൂൺ പ്രദർശനവും, എം.എസ്. സൂരജ് നയിക്കുന്ന ഒറിഗാമി ആർട്ട് ഒഫ് പേപ്പർ വർക്ക്, സുവർണ്ണൻ പരവൂർ നയിക്കുന്ന ആടാം പാടാം കളികളും ചിരികളും എന്നിവ നടക്കും