മൺറോത്തുരുത്ത്: ദ്വീപി​ലെ ഒൻപത്, പത്ത് വാർഡുകളെ ബന്ധിപ്പിക്കുന്ന പട്ടംതുരുത്ത്- നീറ്റുംതുരുത്ത് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദി കോസ് യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി ഈ റോഡ് തകർന്ന നിലയിലാണ്. പട്ടംതുരുത്തിനും മണക്കടവിനും ഇടയിൽ ഒറ്റപ്പെട്ടു കിടക്കുന്ന നീറ്റുംതുരുത്ത് നിവാസികളുടെ ഏക ഗതാഗത മാർഗമാണിത്.അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് കോസ് ഭാരവാഹികൾ നിവേദനം നൽകി. കെ.ടി. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി.വിനോദ് (പ്രസിഡന്റ്), ആർ. അശോകൻ (വൈസ് പ്രസിഡന്റ്), കെ. മഹേന്ദ്രൻ (സെക്രട്ടറി), എസ്. സോമരാജൻ (ജോയിന്റ് സെക്രട്ടറി), വി.എസ്. പ്രസന്നകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ. ഗോപാലകൃഷ്ണൻ, എൻ. അംബുജാക്ഷ പണിക്കർ, ഡി. ശിവപ്രസാദ്, അലങ്ങാട്ടു സഹജൻ എന്നിവർ പങ്കെടുത്തു.