കൊല്ലം: ദർശന നഗർ റസി. അസോ. ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും ഇന്നു രാവിലെ 9.30ന് പാർവ്വത്യാർ ജംഗ്ഷനു തെക്കുവശം അഞ്ചിരണ്ടിൽ കോമ്പൗണ്ടിൽ നടക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ, നഗറിലെ കുട്ടികൾക്ക്‌ റിട്ട. ഡി.എസ്.പി ഉമ്മൻ കോശിയുടെ ഓർമ്മയ്ക്കായ് മകൾ രേണുക മോഹൻ കുര്യൻ നൽകുന്ന ക്യാഷ് അവാർഡും നഗർ നൽകുന്ന മെമൊന്റോയും സമ്മാനിക്കും. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.
നഗർ പ്രസിഡന്റ് ബൈജു എസ്‌.പട്ടത്താനം അദ്ധ്യക്ഷത വഹിക്കും. ജയൻ ഇടയ്ക്കാട് ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. എസ്.ആർ. രാഹുൽ അവാർഡ് വിതരണം നടത്തും. സെക്രട്ടറി കെ.ഗോപാലപിള്ള, ജി. പങ്കജാക്ഷൻപിള്ള, ഡി. പ്രസന്നൻ, എൻ. വിനായബാബു, ഷൈജു സന്തോഷ്, എസ്. നിർമ്മല,അഡ്വ. ജോ എൽ.ജോൺ എന്നിവർ പങ്കെടുക്കും.