അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ആയൂർ 3792 -ാം നമ്പർ ശാഖാ ആറാമത് പ്രതിഷ്ഠാ വാർഷികവും പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും 27ന് രാവിലെ 10 മുതൽ ശാഖാ മന്ദിരത്തിൽ നടക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഡോ. എ.ജെ.അശോകൻ അദ്ധ്യക്ഷനാകും. പഠനോപകരണ വിതരണോദ്ഘാടനം ഡോ. അമൃത നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, ഡയറക്ടർ ബോർഡ് അംഗം ജി.ബൈജു, ആയൂർ ഗോപിനാഥ്, ഐശ്വര്യ ഗോപാലകൃഷ്ണൻ, ആർ.പി.ആസാദ്, വിനായക അശോക് കുമാർ, കെ.രാജേന്ദ്രൻ, ശശി ദ്വാരക, ബിനു വാലുതുണ്ടിൽ, ഓമന ആസാദ്, സുശീല സോമൻ തുടങ്ങിയവർ സംസാരിക്കും.