ഓച്ചിറ: ചേന്നല്ലൂർ ഫാഷൻ ഹോംസും സി.ടി.എം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പഠനോപകരണ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചെന്നല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി തഴവ സ്വാഗതവും അനുപ് മഹേന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അനിൽ എസ്.കല്ലേലിഭാഗം, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, ഗീതാ കുമാരി, കൃഷ്ണകുമാർ, ആർ.ഡി. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കായംകുളം ഷാജി കരിയർ ഗൈഡൻസ് ക്ളാസെടുത്തു.