കൊല്ലം: കേരള ബാങ്ക് റിട്ടയറീസ് പെൻഷൻ കേരള ബാങ്ക് നേരിട്ട് നടത്തണമെന്ന് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി കെ.രാജീവൻ അഭിപ്രായപ്പെട്ടു. ഡി.എ പുനഃസ്ഥാപിക്കുകയും പെൻഷൻ പരിഷ്കരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. എ.ഐ.സി.ബി.ഇ.എഫ് ദേശീയ സെക്രട്ടറി ബി.ബിജു, എ.കെ.ബി.ഇ.എഫ് സംസ്ഥാന അസി. സെക്രട്ടറി സുനിൽകുമാർ, കെ.ബി.ഇ.സി ജില്ലാ സെക്രട്ടറി എം.എസ്.ശക്തിധരൻ പിള്ള, കെ.ബി.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വിജയകുമാർ, ജോ. സെക്രട്ടറി വിജയകുമാർ, കെ.ജി.ഡേവിഡ് കുട്ടി, അശോകൻ.ബി.നായർ, എൻ.ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ഡി.സുജാതൻ (പ്രസിഡന്റ്), എൻ.ഓമനക്കുട്ടൻ (സെക്രട്ടറി), കെ.ജി.ഡേവിഡ് കുട്ടി (വർക്കിംഗ് പ്രസിഡന്റ് ), ബി.രാധാകൃഷ്ണപിള്ള, അശോകൻ.ബി.നായർ (വൈസ് പ്രസിഡന്റ് ), എസ്.വിജയൻപിള്ള, എ.എസ്.ബഷീർ (അസി. സെക്രട്ടറി), അലക്സ്.കെ.പണിക്കർ (ഓർഗനൈസിംഗ് സെക്രട്ടറി), കെ.മോഹനൻപിള്ള (ഫിനാൻസ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.