കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിത്രരചന, വയലിൻ, കരാട്ടേ, റോബോട്ടിക്സ്, കമ്പ്യൂട്ടർ ക്ലാസ്, പ്രസംഗ പരിശീലനം എന്നീ വിഭാഗങ്ങളിലായി 173 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. എസ്.എൻ.വി ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ജ്യോതി അദ്ധ്യക്ഷനായി. സെക്രട്ടറി ജി.അനിൽ കുമാർ സ്വാഗതം പറഞ്ഞു. വനിതാവേദി ചെയർപേഴ്സൺ മേരി ട്രീസ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ എസ്.സവിതാ ദേവി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.റഷീദ്, കൊല്ലൂർവിള എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജി.ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ഗ്രന്ഥശാല ബാലവേദി അംഗങ്ങളായ എൽ.എസ്.എസ് വിജയി അബിൻ അജിത്ത്, ഐ.സി.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കരാട്ടെ പരിശീലകയായ ജോഫി ജെ.മോത്തീസ്, സി.ബി.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം നേടിയയ നിള കൃഷ്ണ എന്നിവരെയും അവധിക്കാല ക്യാമ്പിലെ പരിശീലകരായ ശില അനിൽ, ബാലഗോപാൽ, അർച്ചന മണിലാൽ, അനീഷ അഖിൽ എന്നിവരെയും എം.എൽ.എ ആദരിച്ചു. ക്യാമ്പിൽ പങ്കെടുത്തുവർക്കുള്ള സർട്ടിഫിക്കേറ്റുകൾ എസ്.സവിതാ ദേവി, എ.റഷീദ്, ലില്ലി ശിവ പ്രകാശ്, ധനലക്ഷ്മി രാധാകൃഷ്ണൻ, ഉദയകുമാരി എന്നിവർ വിതരണം ചെയ്തു. ബാലവേദി അംഗം ആലിയ നന്ദി പറഞ്ഞു.