കൊല്ലം: പൊലീസ് രാഷ്ട്രീയവത്കരിക്കപ്പെട്ട് ഗുണ്ടകളെപ്പോലെ പൊതുജനത്തെ മർദ്ദിക്കുന്നത് നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം ഉടലെടുക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി നേതാവിന്റെ മകൻ റെജിനാസ് നാസറിനെ മൃഗീയമായി മർദ്ദിച്ച പൊലീസുകാക്കെതിരെ ശിക്ഷണ നടപടികൾ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ സമരം യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്. അബ്ദുൽ റഹുമാൻ, സംസ്ഥാന ജന. സെക്രട്ടറി കൃഷ്ണവേണി ശർമ്മ, ജില്ലാ നേതാക്കളായ കോതേത്ത് ഭാസുരൻ, എസ്. നാസറുദ്ദീൻ, അൻസർ അസീസ്, കുന്നത്തൂർ ഗോവിന്ദപ്പിള്ള, ചിറ്റുമൂല നാസർ, ചവറ ഹരീഷ്, കെ.ജി. തുളസീധരൻ, ആർ. രമണൻ, കെ.എം. റഷീദ്, എം. നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റുമാരായ പനയം സജീവ്, ബി. ശങ്കരനാരായണപിള്ള, മുടിയിൽ മുഹമ്മദ് കുഞ്ഞ്, തടത്തിൽ സലിം, ബാബുക്കുട്ടൻപിള്ള, പരവൂർ ഹാഷിം, വി. ഫിലിപ്പ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.