ratheesh

കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷൻ സംസ്ഥാന ചിത്രകലാ പുരസ്കാരം ചിത്രകാരനായ രതീഷ് പന്തളത്തിന് മുൻ മന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്നാകരൻ സമ്മാനിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ബുദ്ധ പ്രതിമയും അടങ്ങുന്നതായിരുന്നു പുരസ്കാരം.
കലാമേഖലയിലെ പ്രത്യേക സംഭാവനയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ലോഗോ രചയിതാവും യാത്രികനുമായ ബിന്നി.യു.എം നീരാവിലിന് നൽകി. 10000 രൂപയും പ്രശസ്തിപത്രവുമായിരുന്നു പുരസ്കാരം. ഫൗണ്ടേഷൻ ആസ്ഥാനത്ത് ബുദ്ധ പൗർണമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ഫൗണ്ടേഷൻ ചെയർമാൻ സജി മംഗലത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി, ക്ഷേമകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും കെ.ഹരികുമാർ നന്ദിയും പറഞ്ഞു.