ചവറ: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും ചവറ സാമൂഹിക ആരോഗ്യ കേന്ദ്രം, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം, ചവറ സർക്കിൾ എന്നിവയുടെയും ആഭിമുഖ്യത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും ഹെൽത്ത് കാർഡ് വിതരണവും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോസ് വിമൽരാജ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. പ്രസന്നൻ ഉണ്ണിത്താൻ, ഹെൽത്ത് സൂപ്പർവൈസർ രാജു, ഭക്ഷ്യ സുരക്ഷ ഓഫീസർ ഷീന ഐ.നായർ, വിദ്യാഭ്യാസ ഓഫീസർ കെ. സജി, ഗോപകുമാർ, ജോയ്, സിയാദ് എന്നിവർ സംസാരിച്ചു.