photo

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസമായി നടന്നുവന്ന ഫാമിലി - വിവാഹപൂർവ കൗൺസലിംഗ് സമാപിച്ചു. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ.സുരേഷ് കുമാർ, രാജേഷ് പെന്മല, ഡോ.ശരത്ത്ചന്ദ്രൻ, ഡോ.ആനന്ദ് എസ്.ഉണ്ണിത്താൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, സന്തോഷ്.ജി.നാഥ്, കെ.വി.സുഭാഷ് ബാബു, എസ്.എബി, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റ് ബിന്ദു.പി.ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.