കൊല്ലം: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം 27, 28 തീയതികളിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 27ന് നിലവിലെ കൗൺസിൽ യോഗം നടക്കും. 28 ന് രാവിലെ പി.സി.വിഷ്ണുനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.അനിൽ ബാബു അദ്ധ്യക്ഷനാകും. തുടർന്ന് യാത്രഅയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം സംഘടന ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.