എഴുകോൺ: നേതാജി നഗർ റെസി. അസോസിയേഷന്റെ ഒൻപതാമത് വാർഷികവും കുടുംബസംഗമവും ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എ.അഭിലാഷ് ഉദ്ഘാടനം ചെയ്യും.
അസോ. പ്രസിഡന്റ് എൻ.പുഷ്പാംഗദൻ അദ്ധ്യക്ഷനാകും. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി തോപ്പിൽ ബാലചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. അവാർഡ് ദാനവും പ്രമുഖരെ ആദരിക്കലും എഴുകോൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു എബ്രഹാം നിർവഹിക്കും. എക്സി. അംഗം എം.രാജേന്ദ്രൻ സ്വാഗതം പറയും.
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മിനി അനിൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കിളിത്തട്ടിൽ രതീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ ആർ.വിജയപ്രകാശ്, ആർ.എസ്.ശ്രുതി, എസ്.സുനിൽകുമാർ, കാരുണ്യ നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മദനമോഹനൻ, അസോ. പ്രഥമ പ്രസിഡന്റ് കെ.രാജേന്ദ്രപ്രസാദ്, മുൻ പ്രസിഡന്റുമാരായ കെ.ബാബുരാജൻ, എസ്.പുരുഷോത്തമൻ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. എ.മനോമോഹനൻ അനുശോചന പ്രമേയവും ട്രഷറർ എസ്.രംഗരാജൻ നന്ദിയും പറയും. ഉച്ചയ്ക്ക് രണ്ട് മുതൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടക്കും.