ചവറ: കേരള തണ്ടാൻ മഹാസഭ പന്മന ചോല 185-ാംനമ്പർ ശാഖയിൽ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കെ.ടി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. വരദരാജൻ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്ത് പ്രതിനിധികളും സമുദായ നേതാക്കളും ചടങ്ങിൽ സംസാരിക്കും.