കൊല്ലം: കേരളകൗമുദിയുടെ നേതൃത്വത്തിൽ എഡ്യുപ്ലസ് എഡ്യുക്കേഷൻ കോൺക്ലേവ് 30ന് രാവിലെ 10ന് കൊല്ലം വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ നടക്കും. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ വണ്ണും നേടിയ വിദ്യാർത്ഥികളെ കോൺക്ലേവിൽ അനുമോദിക്കും. വിദഗ്ദ്ധർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസും ഉണ്ടാകും.

കൊല്ലത്തെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെന്ററായ റിറ്റ്സ്, അമൃത ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ടി.കെ.എം കോളേജ് ഒഫ് മാനേജ്മെന്റ്, കൊല്ലം ഓക്സ്ഫോർഡ് സ്കൂൾ, കൊല്ലം മാസ്റ്റേഴ്സ് സ്റ്റഡി സെന്റർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും.

കളക്ടർ എൻ.ദേവിദാസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ സ്വാഗതവും കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറയും. ഹയർ സെക്കൻഡറി ഫുൾ എ പ്ലസ്, ഫുൾ എ വൺ ജേതാക്കൾ താഴെകാണുന്ന ക്യു.ആർ കോ‌ഡ് വഴിയോ 9946105555 എന്ന വാട്സ്ആപ്പ് നമ്പറിലോ രജിസ്റ്റർ ചെയ്യണം.