പുനലൂർ: ഹൈസ്കൂൾ വാർഡ് പൗരാവലിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസ് ഇന്ന് വൈകിട്ട് 4ന് ഇമാം സാഹിബ് മെമ്മോറിയൽ ഹാളിൽ നടക്കും. എസ്.എസ്.എൽസി, പ്ലാസ് ടു, ഡിഗ്രി കോഴ്സുകൾ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അറിവ് പകരുന്നതാണ് ക്ലാസ്. വാർഡ് പൗരാവലി പ്രസിഡന്റ് എബ്രഹാം ഡേവിഡ് പൊന്നച്ചൻ അദ്ധ്യക്ഷനാകും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. പി.എ.അനസ്, ഷിബു.എം.മുസ്തഫ, എൽ.ജെ.ഷാഫി, ഷാഹുൽ ഹമീദ്, മുഹമ്മദ് ഹാഷിം, ട്രഷറർ സി.പി.സുശീലൻ, അക്ബർഷ, മുഹമ്മദ് റാഫി, അസീസ് കുട്ടി, എസ്.സജു, റസൂൽ ബീവി, റോയി വർഗീസ് തുടങ്ങിയവർ സംസാരിക്കും. കേരള സ്റ്റേറ്റ് ട്രാൻസ് പോർട്ട് ഡിപ്പാർട്ട്മെന്റിലെ അണ്ടർ സെക്രട്ടറിയായ ഡോ. ജയന്തി സുധാകരൻ, ഇന്ത്യൻ മെഡിക്കൽ അസോ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ആർ.വി.അശോകൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.