കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക യോഗം ചേരുമെന്ന് വരണാധികാരിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. 28ന് വൈകിട്ട് 4ന് ചേംബറിൽ ചേരുന്ന യോഗത്തിൽ എല്ലാ ഉപവരണാധികാരികളും പങ്കെടുക്കണമെന്നും കളക്ടർ നിർദേശിച്ചു.