കൊല്ലം: കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ 2024-25 അദ്ധ്യയനവർഷത്തേക്കുള്ള ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.ihrdadmissions.org വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് അടയ്ക്കണം. സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട്, നിർദിഷ്ട അനുബന്ധങ്ങൾ, 750 രൂപ (എസ്.സി ,എസ്.ടി 250 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാകണം.

വിശദ വിവരങ്ങൾക്ക് www.ihrd.ac.in.