ഓച്ചിറ: സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഓച്ചിറ ടൗൺ ബസ് സ്റ്റാൻഡും ടാക്സി സ്റ്റാൻഡും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം ആർ.സോമൻ പിള്ള നിർവഹിച്ചു. പാർട്ടി പ്രവർത്തകരും എ.ഐ.വൈ.എഫ് വോളണ്ടിയേഴ്സും മഹിളാസംഘം പ്രവർത്തകരും പ്രദേശങ്ങൾ വൃത്തിയാക്കി, അണുനശീകരണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റിയംഗം കടത്തൂർ മൻസൂർ, അസിസ്റ്റന്റ് സെക്രട്ടറി ആർ. ശരവണൻ, ഓച്ചിറ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.ഡി.പത്മകുമാർ, കെ.എം.അബ്ദുൾ ഖാദർ , ജനാർദ്ദനൻ പിള്ള, കെ.നൗഷാദ്, മുരളി പരബ്രഹ്മ, മഹിളാസംഘം നേതാക്കളായ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ഗേളീഷൺമുഖൻ, ജില്ലാ കമ്മിറ്റിയംഗം സരസ്വതിയമ്മ, ഓച്ചിറ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലത പ്രകാശ്, എ.ഐ.വൈ. എഫ് നേതാക്കളായ അനന്തു എസ്. പോച്ചയിൽ, നിതിൻ രാജ്, അഭിരാജ്, ശ്രീഹരി,ഹരിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.