ഓച്ചിറ: മേമന 10-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ് മെരിറ്റ് അവാർഡ് വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് ആർ. വിജയഭാനു അദ്ധ്യക്ഷനായി. അൻസാർ എ.മലബാർ, അയ്യാണിക്കൽ മജീദ്, എ.ഗോപിനാഥൻ പിള്ള, എസ്. ഗീതാകുമാരി കെ. കേശവപിള്ള ഹാമിദ്, ഷിബു പള്ളിമുക്ക്, അജ്മൽ, ശങ്കരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു.