കൊല്ലം: നെയ്യാർ ഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) 2024-26 ബാച്ചിലേക്ക് നാളെ രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ അഭിമുഖം നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ്/ കെ-മാറ്റ്/ ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഫിഷറീസ് വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും നിബന്ധനകൾക്ക് വിധേയമായി പങ്കെടുക്കാം. ഇന്റർവ്യൂ ലിങ്ക് : https://bit.ly/kicmamba. വിവരങ്ങൾക്ക് : www.kicma.ac.in. ഫോൺ: 8547618290, 9188001600.